2015 Feb 24 | View Count: 459

റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ബാലുശ്ശേരി, പനങ്ങാട്, അത്തോളി, ഉണ്ണികുളം എന്നീ പഞ്ചായത്തുകളിലെ കാര്‍ഡ് ഉടമകളുടെ ഫോട്ടോ എടുക്കല്‍ 24 മുതല്‍ മാര്‍ച്ച് 12 വരെ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ നടക്കും. ബ്രാക്കറ്റില്‍ റേഷന്‍ കട നമ്പര്‍.
ഫിബ്രവരി 24: (231) എരമംഗലം കെ.സി.എ.എല്‍.പി. സ്‌കൂള്‍, ഫിബ്രവരി 25: (221)പനായി ജി.എല്‍.പി സ്‌കൂള്‍, (189) പറമ്പിന്‍ മുകള്‍ മദ്രസ്സ, (187) നിര്‍മല്ലൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂള്‍, ഫിബ്രവരി 26: (184,229) പനങ്ങാട് സൗത്ത് എ.യു.പി. സ്‌കൂള്‍(188,219) പുവ്വമ്പായി മദ്രസ്സ(312) ഇയ്യാട് സി.സി.എ.യു.പി. സ്‌കൂള്‍.
ഫിബ്രവരി 27: (248,311) കുറുമ്പൊയില്‍ ദേശ സേവാ എ.യു.പി. സ്‌കൂള്‍,(238) കണ്ണാടിപ്പൊയില്‍ നീരോത്ത് ജി.എല്‍.പി സ്‌കൂള്‍, (186) പനങ്ങാട് നോര്‍ത്ത് ജി.എല്‍.പി സ്‌കൂള്‍, ഫിബ്രവരി 28: ( 199, 233) തോരായി ജി.എല്‍.പി. സ്‌കൂള്‍, (174, 143, 314) മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂള് !,(204,142) വേളൂര്‍ ജി.എം.യു.പി സ്‌കൂള്‍.
മാര്‍ച്ച് മൂന്ന്: (194) കൊളക്കാട് എ.യു.പി സ്‌കൂള്‍,(260,178) അത്തോളി എം.യു.പി സ്‌കൂള്‍,(177) അത്തോളി ജി.എച്ച്.എസ്.എസ്, മാര്‍ച്ച് നാല്: (211) കാന്തപുരം ജി.എല്‍.പി. സ്‌കൂള്‍, (240) മങ്ങാട് മദ്രസ്സ, (210,192,315) പുന്നൂര്‍ ജി.എല്‍.പി സ്‌കൂള്‍.
മാര്‍ച്ച് അഞ്ച്: (201) ശിവപുരം ജി.എച്ച്.എസ്.എസ്. (214) ഇയ്യാട് എം.ഐ.യു.പി. സ്‌കൂള്‍,(193) വളളിയോത്ത് എ.എം.എല്‍.പി. സ്‌കൂള്‍ മാര്‍ച്ച് ആറ്: (195) ശാന്തി നഗര്‍ മദ്രസ്സ ഹാള്‍,(212) എസ്റ്റേറ്റ് മുക്ക് എം.എം. പറമ്പ് വോള്‍ഗ ലൈബ്രറി, (220,265) തലയാട് ജി.എല്‍.പി. സ്‌കൂള്‍. 
(185,313) അറപ്പീടിക ഖാദി സെന്റര്‍, മാര്‍ച്ച് ഒന്‍പത് : ( 213,306,190)) എകരൂല്‍ കമ്യൂണിറ്റി ഹാള്‍,(228) എകരൂല്‍ ജി.എം.എല്‍.പി. സ്‌കൂള്‍, (225) കുന്നക്കൊടി ജി.എല്‍.പി. സ്‌കൂള്‍, മാര്‍ച്ച് 10: (218) പനങ്ങാട് നോര്‍ത്ത് ജി.എല്‍.പി. സ്‌കൂള്‍, (224, 183) കോക്കല്ലൂര്‍ ജി.എച്ച്.എസ്.എസ്.
(223) പനായി മദ്രസ്സ ഹാള്‍(181, 222) ബാലുശ്ശേരി ജി.എല്‍.പി. സ്‌കൂള്‍. 
മാര്‍ച്ച് 12: (262) മേപ്പയ്യൂര്‍ ഈസ്റ്റ് എല്‍.പി. സ്‌കൂള്‍), (77,88) അരിക്കുളം യു.പി. സ്‌കൂള്‍,( 85,96) കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്. യു.പി. സ്‌കൂള്‍, (78) കാവുംവട്ടം പപ്പന്‍ സ്മാരക ഹാള്‍. 
റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന വനിതാ അംഗം പൂരിപ്പിച്ച അപേക്ഷാ ഫോറം, നിലവിലുളള റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, കുടുംബ അംഗങ്ങളുടെ ആധാര്‍ കാര്‍ഡ് പകര്‍പ്പ്, പുതുതായി ഉള്‍പ്പെടുത്തേണ്ട കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ക്യാമ്പില്‍ എത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോട്ടോ ക്യാമ്പുകള്‍ രാവിലെ 8.30 മുതല്‍ അഞ്ചു മണിവരെ ഉണ്ടാകും. അപേക്ഷാ ഫോറത്തിന്റെ പാര്‍ട്ട് ബി.ഭാഗം കുടുംബത്തിന്റെ മുന്‍ഗണന നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനാണ്. ആവശ്യപ്പെട്ട വിവരങ്ങള്‍ കൃത്യതയോടെ പൂര്‍ണമായും പൂരിപ്പിക്കണം.

Posted by : admin, 2015 Feb 24 09:02:45 pm