2015 Jan 26 | View Count: 771

വയനാട്ടിലെ പുൽപള്ളിയിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. പുൽപള്ളി സീതാ ലവ-കുശ ക്ഷേത്രം എന്ന പേരിലും അറിയപെടുന്നു.. ത്രേതായുഗത്തോളം പഴക്കമുണ്ട് ഇവിടുത്തെ കാവിനു. ക്ഷേത്രപരിസരത്തിനു സമീപം വാത്മീകിമഹർഷിയുടെ തപോവനവും ആശ്രമവും എന്ന് വിശ്വസിക്കുന്നു. അയോധ്യയിൽ നിന്ന് തിരസ്കരിക്കപെട്ട സീതാദേവിക്ക് വാത്മീകി മഹർഷി അഭയം കൊടുത്തതും സീതാദേവി മക്കളായ ലവ-കുശന്മാർക്ക് ജന്മം നല്കിയതും ഇവിടെയാണന്നാണ് വിശ്വാസം.. അയോധ്യയിൽ ശ്രീരാമഭഗവാൻ നടത്തിയ അശ്വമേഥയാഗാനന്തരം ഇവിടെയെത്തപെട്ട യാഗാശ്വത്തെ മക്കൾ ലവ-കുശന്മാർ ബന്ധിക്കുകയും തുടർന്ന് ഇവിടെയെത്തിയ ശ്രീരാമചന്ദ്രൻ സീതാദേവിയെ കാണുകയും ചെയ്യുന്നു.. അവിടെ വെച്ച് വീണ്ടും ഒരു അഗ്നി പരീക്ഷ നേരിടേണ്ടി വന്നതിൽ മനം നൊന്ത ഭൂമിപുത്രിയായ സീത മാതാവായ ഭൂമിയിലേക്ക്‌ പിൻവാങ്ങി ജീവത്യാഗത്തിനൊരുങ്ങുന്നു. അതൊഴിവാക്കാൻ ശ്രമിച്ച ഭഗവാൻ രാമൻ ഭൂമിയിലേക്ക്‌ താഴ്‌ന്നു പോകുന്ന സീതാദേവിയെ പിടിച്ചു നിർത്തുവാൻ ശ്രമിക്കുന്നു. എന്നാൽ നിമിഷമാത്രയിൽ എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു.. ദേവിയുടെ മുടി മാത്രം ശ്രീരാമന്റെ കൈകളിൽ അവശേഷിച്ചു.. ഇപ്രകാരം മുടി അഥവാ ജട അറ്റുപോയതായതുകൊണ്ട് ആ സ്ഥലം ജടയറ്റ കാവ് എന്നറിയപെട്ടു.. കേരളവർമ്മ പഴശി രാജാവിന്റെ കാലത്താണ് പിന്നീട് ഈ കാവും ക്ഷേത്രവും നവികരിച്ചതും പുതുക്കിപണിതതുമെല്ലാം..സമീപത്തായി ഒരു കുളവും ഉണ്ട്..

ഒരിക്കൽ ടിപ്പുവിന്റെ പടയോട്ടകാലത്ത് നടന്ന ഒരു സംഭവം ആണ് ഈ കാവിനെയും ഇവിടുത്തെ കാരുണ്യമയിയായ സീതാദേവിയുടെ ശക്തിചൈതന്യത്തെ പറ്റിയും മനസ്സിലാക്കുവാൻ.. സമീപത്തെ നാട്ടുരാജ്യങ്ങളും നാടുവാഴികളെയും കീഴടക്കി ഇവിടെയെത്തിയ ടിപ്പു സുൽത്താൻ ഈ ക്ഷേത്രവും കാവും ഇടിച്ചു നിരത്തുവാൻ സൈനികരോട് കല്പ്പിച്ചു.. സൈനികരുമായി ഇവിടെയെത്തിയപ്പോൾ ചുറ്റുമെല്ലാം ഇരുട്ട് വ്യാപിക്കുകയും കാവിനും ചുറ്റും ഒന്നും ചെയ്യാനാവാതെ ടിപ്പു മടങ്ങുകയും ചെയ്തു. സീതാദേവി അദ്ഭുതശക്തിയാൽ സൂര്യനെ മറച്ചു ഇരുട്ടാക്കി എന്ന് ഭക്തർ വിശ്വസിക്കുന്നു.. അത്രക്കും ശക്തിസ്വരൂപിണിയായ ദേവി സങ്കൽപ്പത്തിൽ ആണ് ഇവിടെ സീതാദേവി.. അയ്യപ്പൻ, സുബ്രമണ്യൻ,ഗണപതി, സർപ്പദൈവങ്ങൾ, തുടങ്ങിയ ഉപദേവത സാന്നിധ്യവും ഇവിടെ ഉണ്ട്.. മീനമാസത്തിലെ ആദ്യ മൂന്നു തിറ'' നാളുകളിൽ ദേവിക്ക് മുന്നിൽ ഭക്തർ പൊങ്കാല അർപ്പിച്ചു നടത്തുന്നതാണ് പ്രധാന ഉത്സവം.. മണ്ഡലകാലത്ത് അയ്യപ്പനു മുന്നിൽ നടക്കുന്ന അയ്യപ്പൻവിളക്കും ഇവിടെ പ്രസിദ്ധമാണ്...

Posted by : admin, 2015 Jan 26 10:01:58 am