മൊബൈൽ ഫോൺ നനഞ്ഞാൽ....
മൊബൈല്‍ ഫോണുകള്‍ നനയുന്നതും ഈര്‍പ്പം തട്ടുന്നതും സാധാരണയണ്. ഇനി നിങ്ങളുടെ ഫോണ്‍ നനഞ്ഞാല്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍. വെള്ളം നനഞ്ഞാല്‍ ഉടനടി നിങ്ങള്‍ ഫോണ്‍ വേര്‍പ്പെടുത്തി വയ്ക്കണം. സിം കാര്‍ഡ് വേഗം ഊരിവയ്ക്കണം. വെള്ളത്തില്‍ നിന്ന് അതി ജീവിക്കാന്‍ സിം കാര്‍ഡുകള്‍ക്ക് കഴിയും. പക്ഷേ വെള്ളം നനഞ്ഞ ഫോണുകളില്‍ നിന്ന് സിം ഊരി വയ്ക്കുന്നതാണ് നല്ലത്. ടൗവലോ, തുണിയോ, പേപ്പറോ ഉപയോഗിച്ച് ഫോണ്‍ നന്നായി തുടയ്ക്കുക. ഫോണ്‍ അധികം കുലുക്കരുത്. വാക്യും ക്ലീനര്‍ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുക. നന്നായി തുടച്ചതിനു ശേഷം ഉണങ്ങിയ അരിയില്‍ മൊബൈല്‍ ഫോണ്‍ നന്നായി തുണയില്‍ പൊതിഞ്ഞു വെക്കുക. അരി ഈർപ്പത്തെ വേഗം വലിച്ചെടുക്കും. പക്ഷേ സൂക്ഷിച്ച് വേണം ചെയ്യുവാന്‍. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ചു ഒരിക്കലും ഫോണ്‍ ഉണക്കരുത്. ഉണക്കിയ ഫോണ്‍ പെട്ടെന്ന് ഉപയോഗിക്കരുത്. 6 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ഉപയോഗിക്കാവു. ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ശരിക്കും പരിശോധിച്ച് ഒരു കുഴപ്പവും ഇല്ലെന്ന് ഉറപ്പ് വരുത്തണം. | |
Posted by : admin, 2014 Dec 02 05:12:10 pm |