വികലാംഗരായ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം ലഭിക്കാൻ
വിവാഹ ധനസഹായം ലഭിക്കാൻ ജില്ലാ സാമൂഹിക ക്ഷേമ ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം 36000/- രൂപയിൽ കവിയാൻ പാടില്ല. ഒരു തവണ ധനസഹായം ലഭിച്ചവരുടെ പുനർവിവാഹത്തിനും ധനസഹായം ലഭിക്കും. അപേക്ഷകർ കേരളീയർ ആയിരിക്കണം.വിവാഹത്തിന് ഒരു മാസം മുൻപെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം വിവാഹക്ഷണപത്രിക കൂടി ഉൾപ്പെടുത്തിയിരിക്കണം. അപേക്ഷാ ഫോറം ജില്ലാ സാമൂഹിക ക്ഷേമ ഓഫീസുകളിൽ നിന്നും ലഭ്യമാണ്. | |
Posted by : admin, 2014 Sep 09 04:09:17 pm |