പനീര്‍ തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍ 1.പനീര്‍ – 200 ഗ്രാം 2.എണ്ണ – ഒരു ടേബിള്‍സ്പൂണ്‍ 3.ജീരകം – ഒരു നുള്ള് 4.പച്ചമുളക് -2 5.സവാള – 1 6.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍ 7.ഗരംമസാലപ്പൊടി- അര ടി സ്പൂണ്‍ 8.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്‍ 9.തക്കാളി – 1 10.എണ്ണ – 2 ടേബിള്‍സ്പൂണ്‍ 11.ഉപ്പ് – ആവശ്യത്തിന് 12.മല്ലിയില – ഒരു പിടി പാചകം ചെയ്യുന്ന വിധം പനീര്‍ ഗ്രേറ്റ് ചെയ്തു എടുക്കുക . സാവാള ,തക്കാളി ,പച്ചമുളക് ഇവയെല്ലാം പൊടിയായി അരിഞ്ഞു എടുക്കുക . ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുക്കുക . ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക .ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക . സവാള നന്നായി ചുമന്നു കഴിയുമ്പോള്‍ പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ക്കുക .കുറച്ചു വെള്ളം ചേര്‍ക്കുക ഗ്രേറ്റ് ചെയ്തു എടുത്ത പനീര്‍ ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .5 മിനിറ്റ് അടച്ചു വേവിക്കുക . അടപ്പ് മാറ്റി നന്നായി ചിക്കി തോര്‍ത്തി എടുക്കുക . തീ അണച്ച് മല്ലിയില തൂവി അലങ്കരിച്ചു എടുക്കുക . | |
Posted by : admin, 2014 Sep 09 03:09:29 pm |