വെജിടെബിള്‍ സ്റ്റൂ
ആവശ്യമുള്ള സാധനങ്ങള്‍ ഉരുളക്കിഴങ്ങ് – 2 സവാള – 2 പച്ചമുളക് – 3 കാരറ്റ് – 1 ഗ്രീന്‍പീസ് – അര കപ്പ് കുരുമുളക്(പൊടിക്കാത്തത്) – അര ടി സ്പൂണ്‍ എണ്ണ – ഒരു ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ് ഒന്നാം പാല്‍ – അര കപ്പ് കറുവാപട്ട – ഒരു ചെറിയ കഷണം ഗ്രാമ്പൂ – 2 ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – 1 അല്ലി കറിവേപ്പില – ഒരു തണ്ട് ഉപ്പ് – പാകത്തിന് പാചകം ചെയ്യുന്ന വിധം 1)ഉള്ളി,പോട്ടാട്ടോ ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക . 2)ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക . 3)ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക . 4)സവാളയും കിഴങ്ങും ഇട്ട് വഴറ്റുക . 5 )കുരുമുളക് ചേര്‍ക്കുക . 6)കാരറ്റ് ചേര്‍ക്കുക .വഴറ്റുക . 7)രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക .ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക . 8)കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക .കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക.വെജി ടേബിള്‍ സ്റ്റൂ തയ്യാര്‍ . 9) പാലപ്പം ,ഇടിയപ്പം ഇവയുടെ കൂടെ നല്ലതാണ് | |
Posted by : admin, 2014 Sep 09 03:09:43 pm |