വാഹനത്തിന്റെ ടാക്സ് - ഇന്‍ഷുറന്‍സ് രേഖകള്‍ നഷ്ട്ടപ്പെട്ടാല്‍
വാഹനത്തിന്റെ ടാക്സ് രേഖകള്‍ നഷ്ട്ടപ്പെട്ടാല്‍ വാഹനം കൈവശമുള്ള വ്യക്‌തിയോ ആരുടെ പേരിലാണോ രജിസ്റ്റര്‍ ചെയ്തത് ആ വ്യക്തിയോ ബന്ധപ്പെട്ട ടാക്‌സേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.അപേക്ഷയോടൊപ്പം രജിസ്‌ട്രേഷന്‍ സര്‍ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ അതിന്റെ ഡൂപ്ലിക്കേറ്റ് ലഭിക്കും.ഇന്‍ഷുറന്‍സ് രേഖ നഷ്ടപ്പെട്ടാല്‍ നഷ്ടപ്പെടാനിടയായ സാഹചര്യവും അത് വീണ്ടെടുക്കാനുള്ള ശ്രമവും കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ പോലിസി ഉടമ ഡിക്ലരേഷന്‍ നല്‍കേണ്ടതാണ്‍. പരാതിയുടെ നിജസ്ഥിതി വ്യക്തമായാല്‍ നിശ്‌ചിത ഫീസ് അടച്ച് പോളിസിയുടെ ഡ്യൂപ്ലിക്കേറ്റ് വാങ്ങാം.
Balussery Admin
| |
Posted by : admin, 2014 Dec 01 02:12:34 pm |