2014 Nov 30 | View Count: 444

എ.ടി.എം. കാർഡ് ലഭ്യമാക്കിയ അക്കൌണ്ട് ഉള്ള ബാങ്കിൽ പരാതി നൽകണം. ബാങ്കിന്റെ കസ്റ്റമർ കെയറിൽ ഫോൺ മുഖാന്തിരവും പരാതിപ്പെടണം. പരാതി രജിസ്റ്റർ ചെയ്ത നമ്പരോ, അക്നോളഡ്ജ്മെന്റൊ വാങ്ങണം.എ.ടി.എം തകരാർ മൂലം പണം ലഭിക്കാതെ അക്കൌണ്ടിൽ നിന്നും കുറവ് ചെയ്തവരുടെ പരാതി ലഭിച്ച് 12 ദിവസങ്ങൾക്കുള്ളിൽ പണം തിരിച്ച് നൽകിയിരിക്കണമെന്നാണു റിസർവ്വ് ബാങ്കിന്റെ നിർദ്ദേശം.പണം തിരിയെ നൽകാൻ താമസിച്ചാൽ 12 ദിവസത്തിനു മുകളിൽ വീഴ്ച വരുത്തുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരം പണം തിരിയെ നൽകുന്നതോടൊപ്പം നൽകണം. നഷ്ടപരിഹാരത്തിനു വേണ്ടി പ്രത്യേക അപേക്ഷയൊന്നും ആവശ്യമില്ല. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


Posted by : admin, 2014 Nov 30 03:11:25 pm