2014 Dec 01 | View Count: 372

ബാലുശ്ശേരിയിലെ സിനിമാ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത.ബ്ലോക്ക്‌ റോഡ്‌ ജങ്ങ്ഷനിലെ ഐശ്വര്യ മൂവീസ് തിയേറ്റർ നവീകരിച്ചു പ്രവർത്തനമാരംഭിക്കുന്നു.ഇനി ഐശ്യര്യ പഴയ ഐശ്യര്യ ആയിരിക്കില്ല.വർദ്ധിപ്പിച്ച പുത്തൻ സീറ്റുകൾ,ക്യുബ് ഡിജിറ്റൽ സൗണ്ട് സിസ്റ്റം തുടങ്ങി അടിമുടി മാറ്റങ്ങളോടെ ഉടൻ പ്രദർശനം ആരംഭിക്കുന്നു..ഐശ്യര്യയിലെ സ്ക്രീനിൽ ഇനി മുതൽ മമ്മൂട്ടിയേയും മോഹൻലാലിനെയുമൊക്കെ കാണാം.റിലീസിംഗ് വരെ പ്രതീക്ഷിക്കാം.ആദ്യ സിനിമ സൂപ്പർ ഹിറ്റ്‌ തമിഴ് സിനിമ ജയ്ഹിന്ദ്-2 ആണെന്ന് കേൾക്കുന്നു.

Posted by : admin, 2014 Dec 01 06:12:09 pm