2014 Dec 01 | View Count:
542
|
ഈ ചെറു പ്രായത്തില്‍ തന്നെ തലമുടി നരക്കുന്നു എന്ന വിഷമത്തിലാണോ നിങ്ങള്‍ .കൂട്ടുകാരൊക്കെ വയസന്‍ എന്നു വിളിച്ചു തുടങ്ങിയോ ? എങ്കിലിതാ അകാല നര കാരണം വിഷമിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത .
മനുഷ്യര്‍ക്ക് വരുന്ന നരയും വ്യക്തിയുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ . നര ആരോഗ്യത്തിന്റെ പ്രത്യക്ഷ സൂചനയാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.പെട്ടന്ന് നരക്കുന്നവര്‍ക്ക് ആരോഗ്യ പരവും നീണ്ടതുമായ ഒരു ജീവിതം മുന്നിലുണ്ടെന്ന് ഗവേഷണ ഫലങ്ങള്‍ ആധാരമാക്കി സ്പാനിഷ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. കാട്ടുപന്നികളില്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് അവര്‍ ഇത്തരം ഒരു അഭിപ്രായത്തില്‍ എത്തി ചേര്‍ന്നത് .
കാട്ടുപന്നികളില്‍ മനുഷ്യരെപോലെ നരച്ച രോമങ്ങള്‍ കാണാറുണ്ട്. ഇത്തരം കാട്ടുപന്നികള്‍ക്ക് നല്ല ആരോഗ്യമായിരിക്കുമെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേവിധം,മെലാനിന്റെ കുറവുകൊണ്ടുണ്ടാകുന്ന നര മനുഷ്യരുടെ കാര്യത്തിലും ആരോഗ്യത്തിന്റെയും ആഹ്ലാദത്തിന്റെയും സൂചകമാകുകയാണ്. നേരത്തേ നരക്കുന്നവരും കൂടുതല്‍ നരക്കുന്നവരും താരതമ്യേന അധികകാലം ജീവിക്കുന്നുവെന്ന് കാണാമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം ചെമ്പിച്ച മുടിയുള്ളവര്‍ ശ്രദ്ധിക്കണം. ഇത്തരക്കാരുടെ ആരോഗ്യം മോശമായിരിക്കും.
ഇക്കാര്യത്തിലും കാട്ടുപന്നികളുടെ ഉദാഹരണം തന്നെയാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ചെമ്പന്‍ രോമമുള്ള കാട്ടുപന്നികളില്‍ കോശനാശം കൂടുതലായിരിക്കും. നരയുമായി ബന്ധപ്പെട്ട പഠന ഫലങ്ങള്‍ ഫിസിയോളജിക്കല്‍ ആന്‍ഡ് ബയോകെമിക്കല്‍ സുവോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
|
| Posted by : admin, 2014 Dec 01 09:12:37 pm |