കന്നുകാലികളുടെ വേനല്‍കാല പരിചരണം
വേനല്‍കാലത്തെ കടുത്ത ചൂട് പാലുല്പാദനത്തെ ബാധിക്കുന്നു. പശുക്കള്‍ക്ക് അനുയോജ്യമായഅന്തരീക്ഷോഷ്മാവ് 50-55 ഡിഗ്രി എഫ്. ആണ്. 80 ഡിഗ്രി എഫിനു മുകളിലായാല്‍ചൂടുകുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അന്തരീക്ഷോഷ്മാവ്വര്‍ദ്ധിക്കുന്നതിനനുസരിച്ച് ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയര്‍ക്കലും കൂടുന്നു. വേനല്‍ക്കാല ഭക്ഷണത്തില്‍ മാംസ്യത്തിന്റെയും ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും അളവു കൂട്ടുകയും,നാരിന്റെ അംശം കുറക്കുകയും ചെയ്യേണ്ടതാണ്. ഇതിനായി പരുത്തിക്കുരു, സോയാബീന്‍ എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അത്യുല്പാദനശേഷിയുള്ള ഇനങ്ങള്‍ക്ക് ബൈപാസ് പ്രോട്ടീനുകളും, ബൈപാസ് ഫാറ്റുകളും നല്കാവുന്നതാണ്. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും, എ, ഡി, ഇ എന്നീ വിറ്റാമിനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉരുക്കളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്ഉതകുന്നു. ഇതിനായി ധാതുലവണങ്ങളും, വിറ്റാമിനുകളും നല്കാവുന്നതാണ്. വേനല്‍ക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവില്‍ വരുന്ന കുറവും, തീറ്റയുടെ ഗുണനിലവാരക്കുറവുംപാലുല്പാദനത്തില്‍ ഗണ്യമായ കുറവു വരുത്തുന്നതിനോടൊപ്പം, പാലിലെ ഘടകങ്ങളായ കൊഴുപ്പ്, എസ്. എന്‍. എഫ്., ലാക്രോസ് എന്നിവയിലും കുറവു വരുത്തുന്നു. പോഷകാഹാരക്കുറവ് പശുക്കള്‍ക്ക് വേനല്‍ക്കാല വന്ധ്യതക്ക് കാരണമാകുന്നു. കൃത്രിമ ബീജാധാനത്തിന്റെ സമയത്തെ ശരീരോഷ്മാവ് ഗര്‍ഭധാരണത്തിന് വളരെ നിര്‍ണായകമാണ്. ബീജാധാനത്തിന് ഒന്നുരണ്ടാഴ്ചകളിലും, ഗര്‍ഭകാലത്തിന്റെ അവസാനത്തെ രണ്ടുമൂന്നു മാസങ്ങളിലും അത്യുഷ്ണം മൂലമുള്ള സ്ട്രെസ്സ് കുറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വേനല്‍ചൂട് മൃഗങ്ങളുടെ രോഗപ്രതിരോധശേഷി കുറക്കുന്നതിനാല്‍ ഇക്കാലത്ത് പല രോഗങ്ങളും ഉണ്ടാകുന്നു. പേന്‍, ചെള്ള്, ഈച്ച എന്നിവ പെരുകുന്നതിനാല്‍ ഇവ പരത്തുന്ന ബബീസിയോസിസ്,അനാപ്ലാസ്മോസിസ്, തൈലേറിയാസിസ് എന്നിവയും, ബാക്ടീരിയ മൂലമുണ്ടാകുന്ന അകിടുവീക്കവുംകൂടുതലായി കാണപ്പെടുന്നു. വേണ്ടത്ര ശ്രദ്ധയും പരിചരണവും മാത്രമാണ് ഇതൊഴിവാക്കാനുള്ള വഴി. പ്രതിരോധകുത്തിവെപ്പുകള്‍ ചൂടുകുറവുള്ള രാവിലെയോ വൈകുന്നേരമോ ചെയ്യേണ്ടതാണ്. കറവമാടുകളെ വേനല്‍ക്കാലത്തെ അത്യുഷ്ണത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി കര്‍ഷകര്‍ക്ക് താഴെപ്പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. തൊഴുത്തിന്റെ മേല്‍ക്കൂരക്കുമുകളില്‍ ചാക്ക്, വൈക്കോല്‍ എന്നിവ നിരത്തി വെള്ളം തളിക്കുന്നത്തൊഴുത്തിലെ ചൂടുകുറയ്ക്കാന്‍ സഹായിക്കും. തൊഴുത്തിനു ചുറ്റും തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കേണ്ടതാണ്. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുന്നതും തൊഴുത്തില്‍ ഫാനിടുന്നതും ചൂടു കുറയ്ക്കാന്‍ സഹായിക്കുന്നു. അന്തരീക്ഷ താപനില കൂടുതലുള്ള പകല്‍ സമയങ്ങളില്‍ സങ്കരയിനം പശുക്കളെ മേയാന്‍ വിടരുത്. ശുദ്ധജലം യഥേഷ്ടം കുടിക്കാന്‍ കൊടുക്കണം. വേനല്‍ക്കാലത്ത് പശുക്കള്‍ക്ക് ആവശ്യമായ വെള്ളത്തിന്റെ അളവില്‍ ഒന്നുമുതല്‍ രണ്ട് മടങ്ങു വരെ വര്‍ദ്ധന വരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഉഷ്ണം മൂലമുള്ള സ്ട്രെസ്സ് കുറക്കാന്‍ സോഡാക്കാരം 50 ഗ്രാം അളവില്‍ വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്. എരുമകള്‍ക്ക് കട്ടിയേറിയ പുറംതൊലി, കറുപ്പു നിറം, വിയര്‍പ്പു ഗ്രന്ഥികളുടെ കുറവ് എന്നീ പ്രത്യേകതകളുള്ളതിനാല്‍ ചൂടുമൂലമുള്ള സ്ട്രെസ്സ് കുറക്കുന്നതിനായി വെള്ളത്തില്‍ കുറേനേരം കിടക്കുന്നതോ,വെള്ളം 3-4 തവണ ദേഹത്തൊഴിക്കുന്നതോ നല്ലതാണ്. | |
Posted by : admin, 2014 Oct 02 05:10:50 pm |