വളര്‍ത്തു പക്ഷികള്‍
കോഴി
കോഴികള്‍ക്ക് പണ്ടുകാലത്ത് മണ്ണുകൊണ്ടായിരുന്നു കൂടൊരുക്കിയിരുന്നത്. തീറ്റയായി നെല്ലും അരിയും തവിടും കൊടുക്കാം. മുട്ടകള്‍ അടവെച്ച് 24, 25 ദിവസം കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ പുറത്തുവരും. കോഴികളില്‍ സാധാരണയായി കാണുന്ന അസുഖമാണ് പനി. അതിന്റെ ലക്ഷണം അവ വെളുത്ത നിറത്തില്‍ വിസര്‍ജ്ജിക്കുകയും കോഴികള്‍ തൂങ്ങി നില്‍ക്കുകയും ചെയ്യുന്നതാണ്. ഇതിന് ഔഷധമായി കരിക്കട്ടയും മഞ്ഞളും തേച്ചുകൊടുക്കുകയായിരുന്നു പതിവ്. കുരുപ്പ് (വസൂരി) എന്ന അസുഖം വരുമ്പോള്‍ ഉപ്പും അട്ടക്കരിയും വെളിച്ചെണ്ണയില്‍ ചാലിച്ച മിശ്രിതം പുരട്ടി കൊടുക്കാം. കൂടാതെ കള്ളിന്റെ മട്ട് നാവില്‍ ഉറ്റിച്ചുകൊടുക്കാം. പനങ്കള്ള് തേച്ചുകൊടുക്കുകയും ചെയ്യാം. ടര്‍ക്കി കോഴി ടര്‍ക്കി കോഴികളെ തുറന്നുവിട്ടു വളര്‍ത്തുന്ന രീതിയാണ് സ്വീകരിക്കേണ്ടത്. തറയില്‍ നിന്നും ഒരടി ഉയരത്തില്‍ ചുമര്‍ നിര്‍മ്മിച്ച് ബാക്കി ഭാഗം കമ്പിവല കൊണ്ട് മറച്ചാണ് കൂട് തീര്‍ക്കേണ്ടത്. പച്ചപ്പുല്ല്, കൊത്തിയരിഞ്ഞ ചീര, പപ്പായയില, പുഴുങ്ങിയ മുട്ട, ഇലകള്‍, ധാന്യങ്ങള്‍ എന്നിവ തീറ്റയായി നല്‍കാം. ഇവയില്‍ കാണുന്ന ഈച്ചകളെ മരുന്ന് തളിച്ച് ഒഴിവാക്കാം. തൊണ്ടയിലോ ശ്വാസനാളത്തിനകത്തോ കാണുന്ന വിരകള്‍ എന്നിവ അകറ്റാന്‍ വെളുത്തുള്ളി, തുളസി എന്നിവയുടെ നീരും കൊടുക്കുക. കോഴികളെ ബാധിക്കുന്ന പല രോഗങ്ങളും ഇവയെ ബാധിക്കില്ല. ടര്‍ക്കി മുട്ടകള്‍ കോഴിമുട്ടപോലെ ഗുണപ്രദവും രുചിപ്രദവുമാണ്. കോഴികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ കോഴികള്‍ക്കുണ്ടാകുന്ന സാധാരണ രോഗങ്ങളാണ് കോഴിവസന്ത, റാനിക്കറ്റ്, പക്ഷിപ്പനി. റാനിക്കറ്റ് - വായ തുറന്നു പിടിച്ചിരിക്കും, കടുത്തപനി, മഞ്ഞകലര്‍ന്ന വെളുത്ത ദ്രാവകം കാഷ്ഠിക്കല്‍, കഴുത്ത് തൂങ്ങിയിരിക്കുക, വട്ടം കറങ്ങുക, വളരെയധികം ക്ഷീണം എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍. കോഴിവസവന്ത - ഉറങ്ങി തൂങ്ങി നില്‍ക്കുക, തീറ്റ വേണ്ടാതാവുക എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ . കടുക് അരച്ചു കൊടുത്താല്‍ അസുഖം ഭേദമാകും. | |
Posted by : admin, 2014 Oct 02 05:10:52 pm |