2015 Mar 17 | View Count:355
വേനല്‍ മഴയ്‌ക്കൊപ്പമുണ്ടായ കാറ്റില്‍ വ്യാപക കൃഷിനാശം. പനങ്ങാട് പഞ്ചായത്തിലെ ആര്യന്‍ കുന്നത്ത് വയല്‍, കോട്ടനട വയല്‍, ഉണ്ണികുളം പഞ്ചായത്തിലെ ആര്യങ്ങോത്ത് വയല്‍, പെരിഞ്ചേരി, ഏച്ചിക്കുന്നുമ്മല്‍ താഴെ എന്നിവിടങ്ങളില്‍ നൂറുകണക്കിന് നേന്ത്ര വാഴകള്‍ നശിച്ചു. പറമ്പിന്‍ മുകളില്‍ മരം വൈദ്യുതി ലൈനിലും സംസ്ഥാനപാതയിലേക്കുമായി പൊട്ടി വീണ് വന്‍നാശമുണ്ടായി. നാട്ടുകാരും നരിക്കുനിയില്‍ നിന്നെത്തിയെ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മരം നീക്കിയത്. പൊട്ടിവീണ ചേര് മരം വളരെ പ്രയാസപ്പെട്ടാണ് നീക്കിയത്. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന ഗ്രാമീണ റോഡുകളിലെ മണ്ണ് കനത്തമഴയില്‍ ഒഴുകിപ്പോയി.
2015 Mar 16 | View Count:377
ഏറെ നാളത്തെ കാത്തിരിപ്പിന്‌ ശേഷം ബാലുശേരി പഞ്ചായത്ത്‌ സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തി ആരംഭിച്ചു. ഒരുകേടി നാല്‍പ്പത്തിഅഞ്ച്‌ ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തിയാണ്‌ നടക്കുക. നിരവധി കായികതാരങ്ങള്‍ പിറവിയെടുത്ത ബാലുശേരിയില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം പണി പൂര്‍ത്തിയാവുന്നതോടെ കായികപ്രേമികളുടെ സ്വപ്‌നം പൂവിണിയും.നിലവിലുള്ള പഞ്ചായത്ത്‌ സ്‌റ്റേഡിയം വിസ്‌തൃതി കൂട്ടി നവീകരിക്കാനുള്ള പദ്ധതിയാണ്‌ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്‌. ഊരാളുങ്കല്‍ സര്‍വീസ്‌ സൊസൈറ്റിയാണ്‌ ഇതിന്റെ പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്‌. ബാലുശേരിയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ സ്‌കൂളുകളുടെ ഗ്രൗണ്ടുകളിലും മറ്റ്‌ സ്വകാര്യസ്‌ഥലങ്ങളിലും കേന്ദ്രീകരിച്ചാണ്‌ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നത്‌. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ പണി ...
2015 Mar 16 | View Count:446
മഞ്ഞപ്പുഴയിലേക്ക് കടപുഴകിവീണ വന്‍മരങ്ങള്‍ നശിക്കുന്നു. കനത്ത മഴയില്‍ പൊട്ടിവീണതും കടപുഴകിയതുമായ വന്‍മരങ്ങള്‍ പുഴയില്‍ നിന്ന് നീക്കം ചെയ്യാത്തതിനാല്‍ പുഴയിലെ വെള്ളത്തിന് ദുര്‍ഗന്ധവും നിറവ്യത്യാസവും വന്നിട്ടുണ്ട്. വേനലിന്റെ കാഠിന്യം വര്‍ധിച്ചതോടെ മലമ്പ്രദേശങ്ങളിലെ ജലാശയങ്ങള്‍ വറ്റിത്തുടങ്ങിയതിനാല്‍ മഞ്ഞപ്പുഴയേയായിരുന്നു അലക്കാനും കുളിക്കാനുമായി ആശ്രയിച്ചിരുന്നത്. പുഴയിലെ വെള്ളം മലിനമായതോടെ പ്രയാസപ്പെടുകയാണ് കുന്നിന്‍പ്രദേശത്തുകാര്‍.പുഴയിലെ മരങ്ങള്‍ മാറ്റിയിരുന്നെങ്കില്‍ വെള്ളം മലിനപ്പെടില്ലായിരുന്നു. ആയിരങ്ങള്‍ വിലവരുന്ന മരങ്ങളാണ് പുഴയില്‍ നശിക്കുന്നത്.
2015 Mar 11 | View Count:430
ബാലുശ്ശേരി എ.യു.പി സ്‌കൂള്‍ എണ്‍പത്തിയഞ്ചാം വാര്‍ഷികാഘോഷം കവി പി.കെ. ഗോപി ഉദ്ഘാടനംചെയ്തു. യു.കെ. വിജയന്‍ അധ്യക്ഷതവഹിച്ചു. റിട്ട. പ്രാധാനാധ്യാപകന്‍ പി. മൊയ്തി, കെ. ബീന, രാജന്‍ ബാലുശ്ശേരി, ബാലഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. ശ്രീനിവാസന്‍, പി.കെ. രാഘവന്‍ എന്നിവരുടെ പേരിലുള്ള എന്‍ഡോവ്‌മെന്റുകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സരോജിനിയും ഉന്നതവിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം എ.ഇ.ഒ രാജനും വിതരണംചെയ്തു. വോളിബോള്‍ പരിശീലകന്‍ ടി.കെ. വേലായുധനെ ചടങ്ങില്‍ ആദരിച്ചു. വിരമിക്കുന്ന അധ്യാപകന്‍ സി. രാജനുള്ള പി.ടി.എയുടെ ഉപഹാരം പി.കെ. ഗോപി നല്കി. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.
Displaying 277-280 of 326 results.