ബൈക്കുകൾ റോഡരികിൽ നിർത്തിയിട്ടു പോകുന്നവർ ജാഗ്രതൈ...
ടൗണിലെ റോഡരികിലും കടകള്‍ക്ക് മുന്നിലും പാര്‍ക്ക് ചെയ്യുന്ന ബൈക്കുകള്‍ മോഷണം പോകുന്നത് പതിവായി. കഴിഞ്ഞ ദിവസം പോസ്റ്റ് ഓഫീസ് റോഡില്‍നിന്ന് രജിസ്ട്രാഫീസിനു സമീപത്തുനിന്നുമായി രണ്ട് ബൈക്കുകള്‍ മോഷണം പോയി.ബൈക്കുകളുടെ ലോക്കുകള്‍ പൊട്ടിച്ചാണ് മോഷണം നടത്തുന്നത്. മോട്ടോര്‍ വകുപ്പില്‍ ജോലിചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. രാവിലെ റോഡരികില്‍ നിര്‍ത്തിയിട്ട് പോകുന്ന ബൈക്കുകള്‍ വൈകുന്നേരമാകുമ്പോഴേക്കും മോഷണം പോകുന്ന സ്ഥിതിയാണ്. മാസങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട ബൈക്കുകളെക്കുറിച്ചുപോലും ഇതേവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. | |
Posted by : admin, 2015 Dec 16 01:12:19 am |