2015 May 20 | View Count: 356

തന്റെ വിവാഹത്തെ കുറിച്ച് പ്രചരിയ്ക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് നയന്‍താര. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ എല്ലാവരെയും അറിയിക്കുമെന്നും നടി വ്യക്തമാക്കി. നയന്‍താരയ്‌ക്കൊപ്പം പേര് ചേര്‍ക്കപ്പെട്ട സംവിധായകന്‍ വിഘ്‌നേശ് ശിവനും വാര്‍ത്ത നിഷേധിച്ചു. സിനിമ മാത്രമാണ് ഇപ്പോള്‍ തന്റെ ജീവിതത്തിലെ പ്രധാന കാര്യം. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വിവാഹമെന്നത് വളരെ വലിയ കാര്യമാണ്. അങ്ങനെയൊരുകാര്യം എന്റെ ജീവിതത്തില്‍ സംഭവിച്ചാല്‍ അത് തീര്‍ച്ചയായും ലോകമറിയും. അല്ലാതെ അതൊരു രഹസ്യ വിവാഹമായിരിക്കില്ല- നയന്‍താര വ്യക്തമാക്കി.വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്ന് സംവിധായകന്‍ വിഘ്‌നേശ് ശിവനും പ്രതികരിച്ചു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ തന്നെയും തന്റെ സിനിമയേയുമാണ് ബാധിക്കുന്നത്. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ ദയവു ചെയ്ത് ഇനിയും ഇടപെടരുതെന്നും വിഘ്‌നേശ് പറഞ്ഞു. നയന്‍താരയും യുവസംവിധായകന്‍ വിഘ്‌നേശ് ശിവനുമായുള്ള വിവാഹം കൊച്ചിയിലെ ഒരു പള്ളിയില്‍ വച്ച് വളരെ രഹസ്യമായി നടന്നു എന്നായിരുന്നു വാര്‍ത്തകള്‍. നയന്‍താര ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് 29 കാരനായ വിഘ്‌നേശ് ശിവന്‍

Posted by : admin, 2015 May 20 09:05:20 pm