2015 May 18 | View Count: 381

 വേനല്‍മഴയിലും കാറ്റിലും ജില്ലയില്‍ മൂന്ന് കോടിയിലേറെ രൂപയുടെ കൃഷിനാശം. ഏറ്റവുമധികം നഷ്ടമുണ്ടായത് വാഴകര്‍ഷകര്‍ക്കാണ്. 58,000ത്തിലധികം വാഴകള്‍ നിലംപൊത്തി. 41,272 എണ്ണം കുലച്ച വാഴകളാണ്. ഈയിനത്തില്‍ മാത്രം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 2.76 കോടി രൂപ വരുമെന്നാണ് കണക്ക്.
എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്‍െറ പുതുക്കിയ മാനദണ്ഡമനുസരിച്ച് നാമമാത്ര തുകയാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കുക.
പഴയതുപോലെ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല.
വിവിധ കൃഷിഭവനുകളില്‍നിന്ന് മേയ് 10 വരെ ലഭിച്ച കണക്കനുസരിച്ച് 1022 തെങ്ങും 1019 കവുങ്ങും 350 റബറും 100 ജാതിയും ഏപ്രില്‍, മേയ് മാസങ്ങളിലായുണ്ടായ മഴയിലും കാറ്റിലും കടപുഴകി.
6.5 ഹെക്ടറിലെ നെല്‍കൃഷിയും 4.2 ഹെക്ടറിലെ കപ്പയും 3.30 ഏക്കറിലെ പച്ചക്കറിയും നശിച്ചു.
ഇതിലെല്ലാമായി 35 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ട്. അടുത്ത ദിവസങ്ങളിലുണ്ടായ നാശനഷ്ടംകൂടി കണക്കാക്കിയാല്‍ തുക ഇനിയും കൂടും.
കുലച്ച വാഴ ഒന്നിന് 220 രൂപ തോതിലാണ് നഷ്ടം കണക്കാക്കുന്നതെങ്കിലും 100 രൂപ തോതിലാണ് കര്‍ഷകന് നഷ്ടപരിഹാരമായി നല്‍കിയിരുന്നത്. എന്നാല്‍, കേന്ദ്രത്തിന്‍െറ പുതുക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച് വാഴയൊന്നിന് 3.60 രൂപ മാത്രമാണ് കര്‍ഷകന് ലഭിക്കുക.
കുലച്ച തെങ്ങിന് 700 രൂപയില്‍നിന്ന് 68.57 രൂപയായും കവുങ്ങിന് 150ല്‍നിന്ന് 10.91 രൂപയായും ടാപ്പിങ് ഉള്ള റബറിന് 300ല്‍നിന്ന് 30 രൂപയായും നഷ്ടപരിഹാരം കുറഞ്ഞു.
കര്‍ഷകര്‍ക്ക് പഴയ നിരക്കില്‍തന്നെ നഷ്ടപരിഹാരം നല്‍കുമെന്നും അതിനുള്ള ചെലവ് സംസ്ഥാനം വഹിക്കുമെന്നും കൃഷിമന്ത്രി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഉത്തരവ് ഇറക്കിയിട്ടില്ല.
മുമ്പത്തെപ്പോലെ നഷ്ടപരിഹാരം നല്‍കണമെങ്കില്‍ എത്ര തുക വേണ്ടിവരുമെന്ന് അറിയിക്കാന്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫിസര്‍മാരോട് നിര്‍ദേശിക്കുക 

Posted by : admin, 2015 May 18 10:05:26 pm