2015 Mar 04 | View Count: 473

ബാലുശ്ശേരി താലൂക്ക് ആസ്​പത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആര്‍.എം.പി. നേതാവ് കെ.കെ. രമ ആവശ്യപ്പെട്ടു. ആസ്​പത്രിക്കു മുന്നില്‍ നടക്കുന്ന സമരം 25 ദിവസം പിന്നിട്ടതിന്റെ ഭാഗമായി നടന്ന പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഹാജി മാഹിന്‍ നെരോത്ത് അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ പൊയില്‍, കെ.പി. മനോജ്കുമാര്‍, നബീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Posted by : admin, 2015 Mar 04 09:03:46 am