2015 Mar 03 | View Count: 452

മോഡല്‍ സ്‌കൂളായി പ്രഖ്യാപിച്ച ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 56 ലക്ഷം രൂപ മുടക്കി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് നാലിന് നടക്കും. വൈകുന്നേരം മൂന്നുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പ്രിന്‍സിപ്പല്‍ സത്യന്‍ പുതുക്കടി, പി.ടി.എ. പ്രസിഡന്റ് കെ.വി. ബാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Posted by : admin, 2015 Mar 03 09:03:27 pm