ബാലുശേരി എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ അരലക്ഷം തൊഴിലന്വേഷകര്‍; ജോലി ലഭിച്ചവര്‍ 41
അര ലക്ഷത്തോളം തൊഴിലന്വേഷകര്‍ പേര് രജിസ്‌റ്റര്‍ ചെയ്‌ത ബാലുശ്ശേരി എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ 2013- 14 വര്‍ഷങ്ങളില്‍ ജോലി ലഭിച്ചത് 41 പേര്‍ക്ക്. പാര്‍ട് ടൈം ഉള്‍പ്പെടെ താത്‌ക്കാലിക ജോലി ലഭിച്ചവരുടെ കണക്കാണിത്.179 ദിനങ്ങളാണ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴി ജോലി നല്‍കുന്നത്. പേര്‍ രജിസ്‌റ്റര്‍ ചെയ്‌ത് മുടങ്ങാതെ പുതുക്കി 25 വര്‍ഷത്തിലധികം സീനിയോറിറ്റിയുള്ള ആയിരങ്ങളാണ് ഇവിടെ ജോലി കാത്ത് കഴിയുന്നത്. പ്രൈമറി മുതല്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവര്‍ വരെ കാത്തിരിപ്പ് തുടരുകയാണ്.ഉന്നത ബിരുദധാരികള്‍ തങ്ങള്‍ ഏത് ജോലിയും ചെയ്ാന്‍യ സന്നദ്ധരാണെന്ന സത്യാവാങ്‌മൂലവും എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ സമര്‍പ്പിച്ചിട്ടും പ്രയോജനമില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഒഴിവുവരുന്ന മുറയ്‌ക്ക് അവ എംപ്ലോയ്‌മെന്റ് ഓഫീസില്‍ അറിയിക്കാനുള്ള യാതൊരു നടപടിയും ഇല്ലാത്തതാണ് നിയമനം ലഭിക്കുന്നവരുടെ എണ്ണത്തില്‍ കുറവുവരുത്തുന്നതെന്ന് തൊഴിലന്വേഷകര്‍ പറയുന്നു.സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ വരുന്ന ഒഴിവുകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മുഖേന നിയമനം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നിലവില്‍ ജില്ലാപഞ്ചായത്ത് അംഗം, പ്രധാനാധ്യാപകന്‍, പി.ടി.എ പ്രസിഡന്റ്, സ്‌ക്കൂളില്‍ വിഷയം കൈകാര്യം ചയ്യുന്ന ആള്‍ എന്നിവരടങ്ങുന്ന ഒരു പാനലാണ് താത്‌ക്കാലിക അധ്യാപകരെ നിയമിക്കുന്നത്.ഇത് വ്യവസ്‌ഥകള്‍ ലംഘിച്ചുകൊണ്ട് നിയമനം നടത്താറാണ് പതിവ്. സ്വന്തക്കാര്‍ക്ക് നിയമനം നല്‍കി അഭിമുഖം പ്രഹസനമാക്കി മാറ്റുന്ന ഒരു ചടങ്ങ് മാത്രമാണിതെന്നും ഇവര്‍ ആരോപിക്കുന്നു. പ്രമുഖ പത്രങ്ങളില്‍ അറിയിപ്പ് നല്‍കണമെന്ന ചട്ടവും ലംഘിക്കുന്നു. എല്ലാ മേഖലയിലുമുള്ള തൊഴില്‍ അവസരങ്ങള്‍ കൃത്യമായി അറിയിക്കാനുള്ള സംവിധനമൊരുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. | |
Posted by : admin, 2015 Mar 02 08:03:32 pm |